വാക്സിനെടുത്തവര്ക്ക് യാത്ര നിയന്ത്രണം നീക്കാനൊരുങ്ങി സൗദി
സൗദി പൗരന്മാര്ക്ക് കഴിഞ്ഞ ഒരു വര്ഷമായി വിദേശത്തേക്ക് പോവാനുണ്ടായിരുന്നു വിലക്കാണ് ഇപ്പോള് നീക്കുന്നത്.

റിയാദ്: കൊവിഡ് വാക്സിന് എടുത്തവര്ക്കും കൊവിഡ് പ്രതിരോധ ശേഷി ആര്ജ്ജിച്ചവര്ക്കും യാത്രാ നിയന്ത്രണം നീക്കാനൊരുങ്ങി സൗദി. സൗദി പൗരന്മാര്ക്ക് കഴിഞ്ഞ ഒരു വര്ഷമായി വിദേശത്തേക്ക് പോവാനുണ്ടായിരുന്നു വിലക്കാണ് ഇപ്പോള് നീക്കുന്നത്.മേയ് 17 മുതല് ഇളവ് പ്രാബല്യത്തില് വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്സിയാണ് അറിയിച്ചത്. മൂന്ന് തരം ആളുകളെയാണ് രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ പട്ടികയില് സൗദി ഉള്പ്പെടുത്തിയത്.
രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്, യാത്രയുടെ 14 ദിവസം മുമ്പെങ്കിലും ഒരു ഡോസ് സ്വീകരിച്ചവര്, കഴിഞ്ഞ ആറു മാസത്തിനിടെ കൊവിഡ് വന്നുപോയവര് എന്നിവര്ക്കാണ് ഇപ്പോള് യാത്ര ചെയ്യാന് ഇളവനുവദിച്ചത്. 18 വയസ്സിന് താഴെ ഉള്ള വാക്സിന് സ്വീകരിക്കാത്തവര്ക്ക് സെന്ട്രല് ബാങ്കിന്റെ ഇന്ഷൂറന്സ് ഉണ്ടെങ്കില് യാത്ര ചെയ്യാം.
കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല് സൗദി വിദേശയാത്ര നടത്തുന്നത് തടയുകയും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പൗരന്മാര്ക്ക് പ്രോത്സാഹനം നല്കുകയും ചെയ്തിരുന്നു.
RELATED STORIES
സംഘപരിവാര് മുതലെടുപ്പിന് സര്ക്കാര് കൂട്ടുനില്ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്ജിന് പ്രായം കൂടുതലാണ് പോല്': പി സി ജോര്ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMTരാജ്യത്തെ 36000 'ക്ഷേത്രങ്ങളും' നിയമ പരമായി വീണ്ടെടുക്കും;...
27 May 2022 10:27 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
27 May 2022 9:54 AM GMTഊരാളുങ്കലിനെ തള്ളി മന്ത്രി റിയാസ്; 'അന്വേഷണ റിപോര്ട്ട് ലഭിച്ചശേഷം മതി ...
27 May 2022 9:46 AM GMT