Sub Lead

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി

ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി
X

റിയാദ്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

2020 മാര്‍ച്ചിനുശേഷം ആദ്യമായി അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മെയ് മാസത്തില്‍ വിദേശയാത്ര ചെയ്യാവുന്ന ചില സൗദി പൗരന്മാര്‍ യാത്രാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പങ്കുണ്ടെന്ന് തെളിയിക്കപ്പെടുന്ന ഏതൊരാള്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നും രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ കനത്ത പിഴ നല്‍കേണ്ടതുണ്ടെന്നും മൂന്ന് വര്‍ഷത്തേക്ക് യാത്രയില്‍ നിന്ന് വിലക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യേപ്യ, ഇന്ത്യ, ഇന്തോനേസ്യ, ലെബനന്‍, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ സൗദി നിരോധിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാര്‍ക്ക് നേരിട്ടും മറ്റ് രാജ്യങ്ങളിലൂടെയുമുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

30 ദശലക്ഷം ജനസംഖ്യയുള്ള ഏറ്റവും വലിയ ഗള്‍ഫ് രാജ്യമായ സൗദിയില്‍ ചൊവ്വാഴ്ച 1,379 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം 520,774 കേസുകളും 8,189 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it