Sub Lead

ചൈനയുടെ സഹായത്തോടെ സൗദി സ്വന്തമായി ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനുപകരം പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ദിശയിലേക്ക് വ്യാപിപ്പിക്കാനാണ് സൗദി തയ്യാറെടുക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിഎന്‍എന്‍ പറഞ്ഞു.

ചൈനയുടെ സഹായത്തോടെ സൗദി സ്വന്തമായി ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്
X

റിയാദ്: ചൈനീസ് സഹായത്തോടെ സൗദി അറേബ്യ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണത്തിനുള്ള ഒരുക്കത്തിലാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനുപകരം പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ദിശയിലേക്ക് വ്യാപിപ്പിക്കാനാണ് സൗദി തയ്യാറെടുക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിഎന്‍എന്‍ പറഞ്ഞു.

യുഎസ്, ഇയു, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങള്‍ ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ നടത്തിവരുന്ന സമ്മര്‍ദ്ദം ഇറാന്‍ തള്ളിക്കളയാന്‍ സൗദി നീക്കം കാരണമായേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

മിസൈല്‍ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഏത് നയതന്ത്ര ശ്രമത്തിനും സ്വന്തം ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്ന സൗദി അറേബ്യയും ഇസ്രായേലും പോലുള്ള മറ്റ് പ്രാദേശിക അഭിനേതാക്കളെ ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണ് സൗദി അറേബ്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെ ആഭ്യന്തര ഉത്പാദനം സൂചിപ്പിക്കുന്നതെന്ന് മിഡില്‍ബറി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ആയുധങ്ങളെക്കുറിച്ചുള്ള വിദഗ്ധനായ പ്രഫസറായ ജെഫ്രി ലൂയിസ്

സിഎന്‍എന്നിനോട് പറഞ്ഞു. ചൈനീസ് സാങ്കേതിക സഹായത്തോടെയുള്ള സൗദി മിസൈല്‍ പദ്ധതി, ബെയ്ജിങുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളെയും ബാധിച്ചേക്കാം.

Next Story

RELATED STORIES

Share it