Sub Lead

''സത്യം വിജയിക്കും''; ജന്‍ സുരാജ് പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ജെഡിയു സ്ഥാനാര്‍ത്ഥി

സത്യം വിജയിക്കും; ജന്‍ സുരാജ് പാര്‍ട്ടി നേതാവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ജെഡിയു സ്ഥാനാര്‍ത്ഥി
X

പറ്റ്‌ന: സത്യം വിജയിക്കുമെന്നും ജനങ്ങളുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും കൊലക്കേസ് പ്രതിയും ബിഹാറിലെ മൊകാമ മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ത്ഥിയുമായ അനന്ത് സിങ്. ജന്‍ സുരാജ് പാര്‍ട്ടി നേതാവ് ദുലാര്‍ ചന്ദ് യാദവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് അനന്ത് സിങ് ഇങ്ങനെ പറഞ്ഞത്. കൊലക്കേസില്‍ അനന്ത് സിങിനൊപ്പം സഹായികളായ മണികാന്ത് താക്കൂര്‍, രഞ്ജീത് രാം എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 150 കേന്ദ്ര പോലിസുകാരുടെ സഹായത്തോടെയാണ് അനന്ദ് സിങിനെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് ജന്‍ സുരാജ് പ്രവര്‍ത്തകനായ ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടത്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പ്രിയദര്‍ശി പീയുഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ബാഹുബലി അനന്ത് സിങ് എന്ന് വിളിക്കുന്ന അനന്ത് സിങ്ങിനെ 'ഛോട്ടേ സര്‍ക്കാര്‍' എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. 2020-ല്‍ മൊകാമ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചയാളാണ് അനന്ത് സിങ്. എന്നാല്‍, 2022-ല്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായി. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ അനന്ത് സിങ്ങിന്റെ ഭാര്യ നീലം ദേവി മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ജെഡിയു സ്ഥാനാര്‍ഥിയായി മൊകാമയില്‍ മത്സരിക്കുന്നത് അനന്ത് സിങ്ങാണ്.

Next Story

RELATED STORIES

Share it