Sub Lead

കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇഡി ശക്തമാക്കിയത്

കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
X

മുംബൈ:പത്രചൗള്‍ ഭൂമി അഴിമതി കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 22 വരെ റാവത്ത് ഇഡി കസ്റ്റഡിയില്‍ തുടരും.മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റും.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002 പ്രകാരമാണ് റാവത്തിനെതിരെ കേസെടുത്തിരിക്കുന്നത്.ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്ര ചൗള്‍ ഭൂമി കുംഭകോണക്കേസില്‍ സഞ്ജയ് റാവത്തിനെതിരായ അന്വേഷണം ഇഡി ശക്തമാക്കിയത്.

റാവത്തിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിരുന്നു. സഞ്ജയ് റാവത്ത് ഹൃദ്രോഗിയാണ്. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും മരുന്നും നല്‍കണമെന്ന റാവത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.എന്നാല്‍ കിടയ്ക്കയ്ക്കായുള്ള അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. ജയില്‍ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ റാവത്തിനായി ചെയ്യുമെന്ന് ജഡ്ജി പറഞ്ഞു.

ഷിന്‍ഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവായിരുന്നു സഞ്ജയ് റാവത്ത്.ആഗസ്ത് 1നാണ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.1034 കോടിയുടെ പത്രചൗള്‍ ഭൂമി അഴിമതി കേസിലാണ് അറസ്റ്റ് ചെയ്തത്. റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

Next Story

RELATED STORIES

Share it