Sub Lead

ജെഎന്‍യു സമരത്തെ പിന്തുണച്ചു; മഞ്ജരേക്കറെ ബിസിസിഐ പുറത്താക്കി

ജെഎന്‍യു സമരത്തെ പിന്തുണച്ചു; മഞ്ജരേക്കറെ ബിസിസിഐ പുറത്താക്കി
X

മുംബൈ: ജെഎന്‍യുവിലെ സിഎഎ-ഫീസ് വര്‍ധനവിനെതിരായ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച മുന്‍ ഇന്ത്യന്‍ താരവും മികച്ച ക്രിക്കറ്റ് കമ്മന്ററുമായ സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐ(ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യന്‍) ഔദ്യോഗിക കമന്റേറ്റേഴ്‌സ് പാനലില്‍നിന്ന് ഒഴിവാക്കി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിററാണ് പാനലില്‍നിന്ന് ഒഴിവാക്കിയ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഹോം മല്‍സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കര്‍ ഐപിഎല്‍ മുതലുള്ള ബിസിസിഐ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍ പാനലില്‍ ഉണ്ടാവില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.


ബിസിസിഐയിലെ കമ്മന്ററ്റേഴ്‌സുമാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കാരണമെന്നാണ് പറയുന്നതെങ്കിലും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതു മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് മഞ്ജരേക്കര്‍ ജെഎന്‍യുവിലെ സമരങ്ങളെ പിന്തുണച്ചു കൊണ്ട് റോണക് കപൂര്‍ എന്നയാള്‍ ട്വിറ്ററില്‍ 'മുംബൈ സ്റ്റാന്റ്‌സ് വിത്ത് യു...' എന്ന ട്വീറ്റ് വെല്‍ഡണ്‍ മുംബൈ എന്ന കമ്മന്റോടെ റീട്വീറ്റ് ചെയ്തത്. ചെയ്തത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടപ്പുള്ളി ലിസ്റ്റില്‍പെട്ടത്. ഇതിനിടെയാണ് ബിസിസി ഐയുടെ ലിസ്റ്റില്‍ നിന്ന് മഞ്ജരേക്കര്‍ പുറത്തായത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനു ഹിമാചല്‍ പ്രദേശിലെ ധരംശാലയിലെത്തിയ കമന്റേറ്റര്‍മാര്‍ക്കൊപ്പം മഞ്ജരേക്കര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ബിസിസിഐ കമന്റേറ്റര്‍ പാനലിലെ മറ്റംഗങ്ങളായ സുനില്‍ ഗാവസ്‌കര്‍, എല്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ധരംശാലയിലെത്തുകയും ചെയ്തിരുന്നു. മഴമൂലം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളും ബിസിസിഐ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടിവച്ചിരിക്കുയാണ്. കഴിഞ്ഞ വര്‍ഷം വിവാദങ്ങളില്‍ മഞ്ജരേക്കര്‍ ഉള്‍പ്പെട്ടതാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സമയത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും പിന്നീട് സഹ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായും വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ഇത് ബിസിസി ഐയ്ക്ക് അതൃപ്തിയുണ്ടാക്കിയെന്നുമാണ് നടപടിക്കു കാരണമെന്നാണു റിപോര്‍ട്ടുകളിലുള്ളത്.




Next Story

RELATED STORIES

Share it