കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അക്കാദമി രത്‌ന 4 പേര്‍ക്ക്

സക്കീര്‍ ഹുസൈന്‍, സൊണാല്‍ മാന്‍സിങ്, ജതിന്‍ ഗോസ്വാമി, കെ കല്യാണ സുന്ദരം പിള്ള എന്നിവര്‍ക്കു ഫെല്ലോഷിപ്പ് (അക്കാദമി രത്‌ന) ലഭിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അക്കാദമി രത്‌ന 4 പേര്‍ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സക്കീര്‍ ഹുസൈന്‍, സൊണാല്‍ മാന്‍സിങ്, ജതിന്‍ ഗോസ്വാമി, കെ കല്യാണ സുന്ദരം പിള്ള എന്നിവര്‍ക്കു ഫെല്ലോഷിപ്പ് (അക്കാദമി രത്‌ന) ലഭിച്ചു. മൂന്നു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക. അലമേലു മണി, മല്ലാഡി സൂരി ബാബു, എസ് കാസിം, എസ് ബാബു എന്നിവര്‍ കര്‍ണ്ണാട്ടിക് വായ്പാട്ടിനുള്ള അവാര്‍ഡ് പങ്കിട്ടു.

ഗണേശ്, കുമരേശ് (നാഗസ്വരം), സുരേഷ് വാദ്ക്കര്‍ ( വയലിന്‍), രാധാ ശ്രീധര്‍ (ഭരതനാട്യം), ഗോപികാ വര്‍മ്മ (മോഹിനിയാട്ടം), എ എം പരമേശ്വരന്‍ കുട്ടന്‍ ചാക്യാര്‍ (കൂടിയാട്ടം) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍. ഇവര്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. കൂടാതെ, അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു.

സന്ദീപ് നാരായണന്‍ (കര്‍ണ്ണാട്ടിക് സംഗീതം), ജെ ബി ശ്രുതി സാഗര്‍ (പുല്ലാങ്കുഴല്‍), ആര്‍ ശ്രീധര്‍ (വയലിന്‍), എം ഡി പല്ലവി (ഭാവ സംഗീതം), വിജ്‌ന റാണി വാസുദേവന്‍, രജിത് ബാബു (ഭരതനാട്യം), കലാമണ്ഡലം വൈശാഖ് (കഥകളി), വിക്രം മോഹന്‍ (നൃത്തം), കലാമണ്ഡലം സജിത് വിജയന്‍ (കൂടിയാട്ടം) എന്നിവര്‍ക്കാണ് അവാര്‍ഡ്. 25000 രൂപ വീതമാണ് സമ്മാനത്തുക.

RELATED STORIES

Share it
Top