Sub Lead

സഞ്ചോലി പള്ളിക്കേസ്: തല്‍സ്ഥിതി തുടരണമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി

സഞ്ചോലി പള്ളിക്കേസ്: തല്‍സ്ഥിതി തുടരണമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
X

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ചോലി പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. പള്ളി നിയമവിരുദ്ധമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും പൊളിക്കണമെന്നുമുള്ള കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പള്ളിയുടെ അടിയിലെ രണ്ടു നിലകളിലാണ് തല്‍സ്ഥിതി തുടരേണ്ടത്. അതേസേമയം, രണ്ടാം നിലയ്ക്ക് മുകളിലുള്ള മൂന്നുനിലകള്‍ പൊളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. മസ്ജിദ് കമ്മിറ്റി അത് ചെയ്തില്ലെങ്കില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് അത് ചെയ്യാമെന്നും കോടതി പറഞ്ഞു. കേസ് ഇനി മാര്‍ച്ചിലാണ് വീണ്ടും പരിഗണിക്കുക. പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റണമെന്നാണ് ഹിന്ദുത്വരുടെ ആവശ്യം.

Next Story

RELATED STORIES

Share it