Sub Lead

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം

ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം.

ശബരിമലയില്‍ അക്രമം നടത്തിയത് മുസ്‌ലിം യുവാവാണെന്ന വ്യാജപ്രചരണവുമായി സംഘപരിവാരം
X

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരേ തേങ്ങ ഓങ്ങി നില്‍ക്കുന്ന യുവാവിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണവുമായി സംഘപരിവാരം. ചിത്രത്തിലുള്ളത് മുഹമ്മദ് ഷെജി എന്നയാളാണെന്നും ഇയാള്‍ ഇടത് അനുഭാവിയാണെന്നുമാണ് പ്രചാരണം. തൃശൂരില്‍ കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട മുഹ്മദ് ഷെജി എന്നയാളുടെ ചിത്ര സഹിതമുള്ള വാര്‍ത്ത ഉപയോഗിച്ചാണ് നാഗരൂര്‍ വിമേഷ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 2019 ജൂണ്‍ 16ന് അപ്ലോഡ് ചെയ്ത പോസ്റ്റ് ഇതിനകം നൂറു കണക്കിന് പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റും ബന്ധപ്പെട്ട ചിത്രങ്ങളും വാട്ട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്. താന്‍ യുവമോര്‍ച്ച ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റാണെന്നാണ് നഗരൂര്‍ വിമേഷ് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ സ്വയം പരിജയപ്പെടുത്തുന്നത്.

'പേര്: മുഹമ്മദ് ഷെജി
ശബരിമലയില്‍ വാവര് സ്വാമിയായിട്ട് വന്നത കഞ്ചാവ് കേസില്‍ പ്രതിയായപ്പോയാണ് കാര്യങ്ങള്‍ക്കൊരു വ്യക്തത വന്നത് ആള് സിപിഎം അനുഭവിയാണ് മാളികപ്പുറത്തിന്റെ തലയില്‍ തേങ്ങ എറിഞ്ഞവനെ മാത്രം പോലീസിന് കിട്ടിയില്ല എന്താല്ലേ ...!


ഇങ്ങനെയാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തേങ്ങ ഓങ്ങി നില്‍ക്കുന്നത് ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ആരോമല്‍ നായരാണെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ആരോമല്‍ നായര്‍ സംഘപരിവാര അനുഭാവിയാണെന്ന് അയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രൊഫൈല്‍ ചിത്രവും തെളിയിക്കുന്നു. മുഹമ്മദ് ഷെജിയാവട്ടെ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകനാണെന്നും പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി.



നഗരൂര്‍ വിമേഷിന്റെ പോസ്റ്റിന് താഴെ തന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമേഷിന്റെ പോസ്റ്റ് വ്യാജമാണെന്ന് ഫെയ്‌സ്ബുക്കിന്റെ വസ്തുതാ പരിശോധനാ ഏജന്‍സി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

Next Story

RELATED STORIES

Share it