- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീശാന്തിന്റെ വിലക്ക് ഏഴുവര്‍ഷമായി ബിസിസിഐ കുറച്ചു; അടുത്ത വര്‍ഷം ആഗസ്തില്‍ വിലക്ക് അവസാനിക്കും
ഇതോടെ അടുത്തവര്‍ഷം ആഗസ്തില്‍ ശ്രീശാന്തിന്റെ വിലക്കില്ലാതാവും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്നാരോപിച്ച് 2013 ആഗസ്തിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴുവര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയ്ന്‍ ഉത്തരവിറക്കി. ഇതോടെ അടുത്തവര്‍ഷം ആഗസ്തില്‍ ശ്രീശാന്തിന്റെ വിലക്കില്ലാതാവും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്നാരോപിച്ച് 2013 ആഗസ്തിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.
ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബിസിസിഐ വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹരജിയില്‍ ഇടപെട്ട സുപ്രിംകോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമതീരുമാനം ബിസിസിഐയ്ക്ക് വിടുകയായിരുന്നു. എന്തുനടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് സുപ്രിംകോടതി മൂന്നുമാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നുമാസം അവസാനിച്ചതോടെയാണ് ബിസിസിഐ തീരുമാനം വ്യക്തമാക്കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















