Sub Lead

''പോലിസിലെ ചിലര്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫിയെ അടിച്ചയാളെ കണ്ടെത്തും'': റൂറല്‍ എസ്പി

പോലിസിലെ ചിലര്‍ മനപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫിയെ അടിച്ചയാളെ കണ്ടെത്തും: റൂറല്‍ എസ്പി
X

വടകര: പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ച് പോലിസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും റൂറല്‍ എസ്പി കെ ഇ ബൈജു. അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. 'നമ്മുടെ എംപിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു' എന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം. 'കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. അത് ആരാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.''- അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിന് പോലിസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അടിച്ചയാളെ കണ്ടെത്താന്‍ എഐ ടൂള്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it