കേരളത്തില്‍നിന്ന് മഹാരാഷ്ട്രയിലെത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധം
കൊവിഡ് രൂക്ഷമായ കേരളം, ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ യാത്ര തുടങ്ങും മുമ്പ് കൊവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. മഹാരാഷ്ട്രയില്‍ എത്തിയാല്‍ പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്ക് മഹാരാഷ്ട്ര ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഈ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ 15 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് രൂക്ഷമായ കേരളം, ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ യാത്ര തുടങ്ങും മുമ്പ് കൊവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. മഹാരാഷ്ട്രയില്‍ എത്തിയാല്‍ പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
റിസര്‍വേഷന്‍ ഇല്ലാതെ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് യാത്രാനുമതി നല്‍കില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ മുന്‍കൂര്‍ സംസ്ഥാന ദുരന്ത നിവാരണ അധികൃതരെ അറിയിക്കണം.
മഹാരാഷ്ട്രയില്‍ ഇന്നലെ 68,631 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 503 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,70,388 ആയി. രോഗമുക്തര്‍ 31,06,828 ആയി. ഇതുവരെ 60,473 പേരാണ് മരിച്ചത്. മുംബൈയില്‍ ഇന്ന് 8479പേര്‍ക്കാണ് വൈറസ് ബാധ. 53 പേര്‍ മരിച്ചു. നഗരത്തില്‍ 87698 സജീവകേസുകളാണ് ഉള്ളത്.
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMT