Sub Lead

എംഎസ്എഫ് നേതാവ് മാനേജറായ സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; വിവാദമായതിന് പിന്നാലെ അനുമതി നിഷേധിച്ചു

സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടിവിലെ ശക്തമായ വിയോജിപ്പുള്ളതുകൊണ്ട് ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തി പ്രസ്തുത പരിപാടി സ്‌കൂളില്‍ നിന്ന് മാറ്റണമെന്ന് മാന്യമായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ശുഹൈബ് പറയുന്നു.

എംഎസ്എഫ് നേതാവ് മാനേജറായ സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; വിവാദമായതിന് പിന്നാലെ അനുമതി നിഷേധിച്ചു
X

കണ്ണൂര്‍: എംഎസ്എഫ് സംസ്ഥാന സമിതിയംഗം മാനേജറായ സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനത്തിന് അനുവദിച്ചത് വിവാദത്തില്‍. കണ്ണൂര്‍ കൊതേരി എല്‍പി സ്‌കൂളിലാണ് ആര്‍എസ്എസ് ചാലോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തരുണ പ്രൗഢ ശിബിരത്തിനായി സ്‌കൂള്‍ വിട്ടുകൊടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായത്. സംഭവം വിവാദമായതോടെ അനുമതി നല്‍കിയതില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്.

എംഎസ്എഫ് സംസ്ഥാന സമിതിയംഗമാണ് സ്‌കൂള്‍ മാനേജറായ ശുഹൈബ് കൊതേരി. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെ അനുമതി നല്‍കുന്നതില്‍ നിന്ന് പിന്‍മാറിയതായി ശുഹൈബ് തന്നെ ഫേസ്ബുക്ക് പോസ്റ്റുമാായി രംഗത്തെത്തി.


കൊതേരി സ്‌കൂള്‍ ആര്‍എസ്എസിന്റെ പരിപാടിക്ക് വിട്ടുകൊടുത്തു എന്ന നിലയിലുള്ള പ്രചാരണം നടക്കുകയാണല്ലോ.. സാധാരണഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് സ്‌കൂള്‍ കോംപൗണ്ട് വിട്ടുകൊടുക്കാറുണ്ട്. അതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും അനുവദിക്കുന്നതിനും സ്‌കൂളില്‍ സംവിധാനമുണ്ടെന്ന് ശുഹൈബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മാനേജറെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ എല്ലാകാര്യങ്ങളിലും ഇടപെടാറുമില്ല. അതിനാല്‍ ആര്‍എസ്എസിന്റെ പരിപാടി ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടിവിലെ ശക്തമായ വിയോജിപ്പുള്ളതുകൊണ്ട് ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തി പ്രസ്തുത പരിപാടി സ്‌കൂളില്‍ നിന്ന് മാറ്റണമെന്ന് മാന്യമായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് ശുഹൈബ് പറയുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആര്‍എസ്എസ് ഫെബ്രുവരി 27ന് നടത്താനിരുന്ന പരിപാടി മാറ്റിവെച്ചിട്ടുണ്ടെന്ന് ശുഹൈബ് പറഞ്ഞു.

Next Story

RELATED STORIES

Share it