Sub Lead

പൊന്ന്യത്ത് പോലിസ് പിക്കറ്റ്‌ പോസ്റ്റിനു നേരെ ആർഎസ്എസ് ബോംബേറ്

ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും പോലിസിന് ലഭിച്ചു.

പൊന്ന്യത്ത് പോലിസ് പിക്കറ്റ്‌ പോസ്റ്റിനു നേരെ ആർഎസ്എസ് ബോംബേറ്
X

കണ്ണൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ആർഎസ്എസ് ബോംബേറ്. സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രബേഷിനെ പോലിസ് പിടികൂടി.

ഇന്ന് പുലര്‍ച്ചെയാണ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബേറുണ്ടായത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിഞ്ഞത്. പോലിസിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന

അതേസമയം ഈ മാസം നാലിന് തൊട്ടടുത്ത പ്രദേശമായ കുണ്ടുചിറയില്‍ നിന്നും ഉ​ഗ്ര സ്‌ഫോടകശേഷിയുള്ള പതിനാലോളം ബോംബുകള്‍ പൊലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വ്യാപക പരിശോധനയും നടത്തിയിരുന്നു. ഇതിനിടയിലാണ് പോലിസ് പിക്കറ്റിന് നേരെ ബോംബേറുണ്ടായത്.

bomb hurled at police picket post in kannur case against rss activists

Next Story

RELATED STORIES

Share it