Sub Lead

ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്നത് ആസൂത്രിതമായ കലാപം; പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം പോപുലര്‍ ഫ്രണ്ട്

കഴിഞ്ഞദിവസം തലശേരിയില്‍ നടന്ന മുസ്‌ലിംവിരുദ്ധ കൊലവിളി പ്രകടനം കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ്. അടുത്തിടെ ഇവര്‍ നടത്തിയ വിദ്വേഷപ്രചാരണങ്ങളും അക്രമണസംഭവങ്ങളും അത്തരമൊരു സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്നത് ആസൂത്രിതമായ കലാപം; പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം പോപുലര്‍ ഫ്രണ്ട്
X
കൊച്ചി: സംസ്ഥാനത്ത് ആര്‍എസ്എസും ബിജെപിയും ആസൂത്രിത കലാപത്തിനുള്ള കരുനീക്കങ്ങള്‍ നടത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞദിവസം തലശേരിയില്‍ നടന്ന മുസ്‌ലിംവിരുദ്ധ കൊലവിളി പ്രകടനം കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ്. അടുത്തിടെ ഇവര്‍ നടത്തിയ വിദ്വേഷപ്രചാരണങ്ങളും അക്രമണസംഭവങ്ങളും അത്തരമൊരു സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിച്ച് ഭീകരത വളര്‍ത്തുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ആര്‍എസ്എസ് നയിക്കുന്ന ഹിന്ദുത്വവര്‍ഗീയവാദികള്‍ വസ്തുതകളുടെ പിന്‍ബലമില്ലാതെ മുസ്‌ലിം സമുദായത്തിനെതിരേ അടിസ്ഥാനരഹിതമായ നുണകള്‍ നിരന്തരം പ്രചരിപ്പിക്കുകയാണ്. ആര്‍എസ്എസിന്റെ നുണഫാക്ടറികളില്‍ ചുട്ടെടുത്ത ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ ജിഹാദ് പോലെയുള്ള കെട്ടുകഥകള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെവന്നതോടെ മുസ്‌ലിം സമുദായത്തിന് നേരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തുകയാണ്.

കഴിഞ്ഞദിവസം കെ ടി ജയകൃഷ്ണനെ അനുസ്മരിച്ച് ആര്‍എസ്എസ് വര്‍ഗീയവാദികള്‍ നടത്തിയ പ്രകടനത്തില്‍ അഞ്ചുനേരം നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളി ഇവിടെ കേള്‍ക്കില്ല തുടങ്ങിയ മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് വിളിച്ചത്. സിപിഎമ്മിനെതിരേ നടത്തിയ പ്രതിഷേധമാണ് മുസ്‌ലിം സമുദായത്തിനെതിരായ കലാപാഹ്വാനത്തിന് ആര്‍എസ്എസ് ഉപയോഗിച്ചത്. ഈ സംഭവത്തോടെ ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഉള്ളിലിരിപ്പ് പൊതുസമൂഹത്തിന് ബോധ്യമായിരിക്കുന്നു.

തലശേരിയിലെ മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നതടക്കമുള്ള മുദ്രാവാക്യം വിളിച്ചതില്‍ തെറ്റില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. വര്‍ഗീയവാദികളെ പ്രോല്‍സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ് സുരേന്ദ്രനും കൂട്ടരും ചെയ്യുന്നത്. വര്‍ഗീയഭ്രാന്ത് തലയ്ക്ക് പിടിച്ച കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. പോപുലര്‍ ഫ്രണ്ടിനെതിരേയും ഇക്കൂട്ടര്‍ നിരന്തരം നുണപ്രചാരണം നടത്തുകയാണ്. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ സുരേന്ദ്രനും കൂട്ടരും ഉയര്‍ത്തിവിട്ട വിദ്വേഷ പ്രചാരണം തിരിച്ചടിച്ചതോടെ അതിന്റെ ജാള്യം മറക്കാനാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണമുന്നയിക്കുന്നത്.

സംസ്ഥാനത്ത് 22 സ്ഥലങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ സുരക്ഷിത താവളമാണെന്നും അവിടേക്ക് പോലിസിനു പോലും കടന്നുചെല്ലാന്‍ കഴിയില്ലെന്നുമാണ് കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പോലിസിനോ മറ്റു ഏജന്‍സികള്‍ക്കോ പ്രവേശനമില്ലാത്ത ഒരു സ്ഥലവും കേരളത്തില്‍ എവിടെയും മുസ്‌ലിംകള്‍ക്കില്ല. ആഭ്യന്തരവകുപ്പിന്റെ കാര്യങ്ങള്‍ പറയാന്‍ സുരേന്ദ്രനെ ആരാണ് ചുമതലപ്പെടുത്തിയത്. അതേസമയം ആര്‍എസ്എസ് ഭീകരര്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള സ്ഥലങ്ങള്‍ കേരളത്തില്‍ കൂടി വരികയാണ്. ആര്‍എസ്എസിന്റെ ഭീകരസ്വഭാവം ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് കാരണം. അതിലുള്ള വെപ്രാളമാണ് സുരേന്ദ്രന്റെ പ്രസ്താവനയില്‍ തെളിയുന്നത്.

കലാപങ്ങളും തല്ലിക്കൊലകളും നടത്തി മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് തടസ്സമാണെന്ന തിരിച്ചറിവ് തന്നെയാണ് സംഘടനയെ ലക്ഷ്യമിടാന്‍ കാരണം. കേരളത്തില്‍ ഏതുതരം ഭീകരതയാണ് ഉള്ളതെന്ന് കണക്കുകളും വസ്തുതകളും വ്യക്തമാക്കുന്നുണ്ട്. ബിജെപിയും ആര്‍എസ്എസ്സുമാണ് സംഘടിത സ്വഭാവത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധ രാഷ്ട്രീയമതസംഘടനകളില്‍പ്പെട്ട നൂറുകണക്കിന് മനുഷ്യരെയാണ് ആര്‍എസ്എസ്സ് കൊന്നുതള്ളിയത്.

കേരളത്തിലെ ബോംബ് സ്‌ഫോടനങ്ങള്‍, ആയുധശേഖരണം, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കണക്കെടുത്താലും ആര്‍എസ്എസ് തന്നെയാണ് മുന്നില്‍. ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടത് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ സ്‌ഫോടനം നടക്കുന്നതും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുന്നു.കഴിഞ്ഞ ആഴ്ചയില്‍ മാത്രം മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ നടന്ന ആര്‍എസ്എസ്സിന്റെ ഭീകര പരിശീലന പരിപാടിയില്‍ ആളുകളെ കൊല്ലാനും കലാപം നടത്താനും ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

സമാനമായ സംഭവങ്ങള്‍ പലയിടങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ നാടുനീളെ പരസ്യമായി കലാപത്തിന് ആഹ്വാനം നടത്തുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണ് പോലിസും ആഭ്യന്തര വകുപ്പും. നാട് മുഴുക്കെ കലാപ കലുഷിതമാകുമ്പോള്‍ നിഷ്‌ക്രിയരായി നില്‍ക്കുന്ന സമീപനം ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണം. അതോടൊപ്പം നാട്ടിലെ സമാധാനം കാത്തുസൂക്ഷിക്കാനും പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഈ വര്‍ഗീയ ശക്തികള്‍ക്കെതിരേ ജനങ്ങള്‍ സംഘടിക്കുകയും ചെറുത്തു തോല്പിക്കുകയും വേണം.

വാര്‍ത്താസമ്മേളനത്തില്‍ സി എ റഊഫ് (സംസ്ഥാന സെക്രട്ടറി), വി കെ സലീം (എറണാകുളം ജില്ലാ പ്രസിഡന്റ്) എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it