Sub Lead

മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളില്‍നിന്ന് 47 ലക്ഷം രൂപ തട്ടിയെടുത്തു

വള്ളിക്കുന്ന് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ അതേ സ്ത്രീയാണ് അരിയല്ലൂര്‍ ബാങ്കിലും തട്ടിപ്പ് നടത്തിയത്. ആനങ്ങാടി സ്വദേശിനിയായ ഇവര്‍ 2018 മുതല്‍ അരിയല്ലൂര്‍ സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍ സ്വര്‍ണം പണയംവെച്ച് വായ്പ എടുക്കുന്നുണ്ട്.

മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളില്‍നിന്ന് 47 ലക്ഷം രൂപ തട്ടിയെടുത്തു
X

പരപ്പനങ്ങാടി: വള്ളിക്കുന്ന് സഹകരണ ബാങ്കിന് പുറമെ അരിയല്ലൂര്‍ സഹകരണ ബാങ്കിലും മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്. അരിയല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

വള്ളിക്കുന്ന് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ അതേ സ്ത്രീയാണ് അരിയല്ലൂര്‍ ബാങ്കിലും തട്ടിപ്പ് നടത്തിയത്. ആനങ്ങാടി സ്വദേശിനിയായ ഇവര്‍ 2018 മുതല്‍ അരിയല്ലൂര്‍ സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍ സ്വര്‍ണം പണയംവെച്ച് വായ്പ എടുക്കുന്നുണ്ട്.

വള്ളിക്കുന്ന് സഹകരണ ബാങ്കിലെ ആനങ്ങാടി ശാഖയില്‍നിന്നാണ് മുക്കുപണ്ടം വെച്ച് 24 ലക്ഷം രൂപ തട്ടിയെടുത്തത്. പണയം വെച്ച സ്വര്‍ണം ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പിന്നീട് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി. അരിയല്ലൂര്‍ സഹകരണ ബാങ്ക് അധികൃതരും പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.

Next Story

RELATED STORIES

Share it