Sub Lead

2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി

ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പ് മേധാവിയുമായിരുന്ന ഗാര്‍ഗ് ഡിഇഎ തലവന്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനായിരുന്നു

2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി
X

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് രംഗത്ത്. 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ലെന്നും പൂഴ്ത്തിവച്ചിരിക്കുകയാണെന്നും 2000 രൂപ നോട്ടുകള്‍ ഇനിയും അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ധനമന്ത്രാലയത്തില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ ഊര്‍ജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സ്വയം വിരമിച്ചത്. 2016 നവംബര്‍ എട്ടിനു രാത്രിയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധിക്കിടയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം തടയാനെന്നു പറഞ്ഞാണ് നടപടിയെടുത്തത്. തുടര്‍ന്ന് 1000 രൂപയുടെ നോട്ടിനു പകരമായി 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കി. എന്നാല്‍ അതില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ലെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തുന്നത്. പുറത്തിറക്കിയ 2000 രൂപ നോട്ടുകളില്‍ നല്ലൊരു ഭാഗവും പൂഴ്ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ഇടപാടുകള്‍ക്ക് വേണ്ടി 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ 2000 രൂപ നോട്ടുകള്‍ ലളിതമായി അസാധുവാക്കാനാവും. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് തിരിച്ചെത്താതാക്കിയാല്‍ തന്നെ ഈ പ്രക്രിയ നിര്‍വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പ് മേധാവിയുമായിരുന്ന ഗാര്‍ഗ് ഡിഇഎ തലവന്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനായിരുന്നു. കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനു പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. രണ്ടാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നാണ് ഗാര്‍ഗ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത്.




Next Story

RELATED STORIES

Share it