Sub Lead

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചോദ്യം ചെയ്ത ബോഡി ബില്‍ഡറെ തല്ലിക്കൊന്നു

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചോദ്യം ചെയ്ത ബോഡി ബില്‍ഡറെ തല്ലിക്കൊന്നു
X

രോഹ്താക്ക്: വിവാഹചടങ്ങിനിടെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തെ ചോദ്യം ചെയ്ത ബോഡിബില്‍ഡറെ തല്ലിക്കൊന്നു. ഹരിയാനയിലെ രോഹ്താക്കില്‍ ശനിയാഴ്ചയാണ് സംഭവം. 26കാരനായ ബോഡിബില്‍ഡര്‍ രോഹിത് ധന്‍ഖര്‍ ആണ് കൊല്ലപ്പെട്ടത്. ജതിന്‍ എന്ന സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രോഹിത് ധന്‍ഖര്‍ എത്തിയത്. വിവാഹം നടക്കുന്ന സ്ഥലത്ത് ചിലര്‍ സ്ത്രീകളെ ഉപദ്രവിച്ചു കൊണ്ടിരുന്നു. അത് രോഹിത് ചോദ്യം ചെയ്തു. തുടര്‍ന്ന് അക്രമികള്‍ രോഹിതിനെയും ആക്രമിക്കുകയായിരുന്നു. ഏകദേശം 20 പേരാണ് വടിയും മറ്റും ഉപയോഗിച്ച് രോഹിതിനെ ആക്രമിച്ചത്. ആക്രമികള്‍ സ്ഥലം വിട്ട ശേഷം രോഹിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസെടുത്തു. അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് മല്‍സരങ്ങളില്‍ പോലും പങ്കെടുക്കുന്നയാളായിരുന്നു രോഹിതെന്ന് കുടുംബം പറഞ്ഞു.

Next Story

RELATED STORIES

Share it