Sub Lead

ജ്വല്ലറി ഉടമയില്‍നിന്നും 85 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന സംഘം അറസ്റ്റില്‍

മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വാഹനമോഷണക്കേസുകളിലും സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലും മറ്റു കേസുകളിലും പ്രതിയായിട്ടുള്ള ചെട്ടിപ്പടി കിഷോര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

ജ്വല്ലറി ഉടമയില്‍നിന്നും 85 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന സംഘം അറസ്റ്റില്‍
X

കോഴിക്കോട്: നല്ലളം അരീക്കോട് സുന്ദരം ജ്വല്ലറി ഉടമയില്‍നിന്നും 85 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വാഹനമോഷണക്കേസുകളിലും സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലും മറ്റു കേസുകളിലും പ്രതിയായിട്ടുള്ള ചെട്ടിപ്പടി കിഷോര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കിഷോറിനെ കൂടാതെ തേഞ്ഞിപ്പലം ദേവതിയാല്‍ കോളനി സുഭാഷ്, ദേവതിയാല്‍ കോളനി സുമോദ്, സുമേഷ് എന്നിവരാണ് നല്ലളം പോലിസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയ സ്റ്റാന്റ്ിനു സമീപത്തെ ഡി ഗ്രാന്റ് ഹോട്ടലില്‍നിന്നും തോക്ക് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതികളിലേക്കുള്ള സൂചന നല്‍കിയത്. സംഭവം നടന്ന അതേ ദിവസം തന്നെ അരീക്കാട് ടൗണിലുള്ള സിസിടിവി കാമറകളില്‍നിന്ന്

പതികളെ സംബന്ധിച്ച് പോലിസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇതു പ്രകാരം പ്രതികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരവെയാണ് കോഴിക്കോട് നഗരത്തില്‍വച്ച് സംഘം പിടിയിലായത്.കോഴിക്കോട് ജില്ലയിലെ വിവിധ ജ്വല്ലറികളില്‍നിന്നും തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാനായി പ്രതികള്‍ തേഞ്ഞിപ്പലം, പുളിക്കല്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ കയറിയെങ്കിലും വില്‍ക്കാനാവാത്തതിനെതുടര്‍ന്ന് അരീക്കാട് സുന്ദരം ജ്വല്ലറിയിലെത്തിയപ്പോള്‍ ജ്വല്ലറിയില്‍ ഉടമ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ബാഗില്‍ വയ്ക്കുന്നതും അത് മോട്ടോര്‍ സൈക്കിളില്‍ തൂക്കിയിടുന്നതും ശ്രദ്ധയില്‍പെട്ട സംഘം ഇയാളറിയാതെ പിന്തുടരുകയും അരീക്കാട് പച്ചക്കറി വാങ്ങാന്‍ ജ്വല്ലറി വാഹനം

നിര്‍ത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍വച്ച ബാഗ് തന്ത്രപൂര്‍വം കൈകലാക്കുകയുമായിരുന്നു. തുടര്‍ന്ന് പാലക്കാട്ടേക്കുള്ള ബസ്സില്‍ കയറി രാമനാട്ടുകര ഇറങ്ങുകയും തുടര്‍ന്ന് ഓട്ടോയില്‍ കയറി കോഴിക്കോട്ടേക്ക് പോയി. കോഴിക്കോട്ട് എത്തി പ്രതികള്‍ സ്വര്‍ണം വീതിച്ചെടുക്കുകയും ചിലത് ബന്ധുക്കള്‍ക്ക് നല്‍കുകയും കോഴിക്കോട് കമ്മത്ത് ലൈന്‍, രാമനാട്ടുകര, കൊണ്ടോട്ടി, കോഹിനൂര്‍ ജ്വല്ലറികളിലെത്തി വില്‍പ്പന നടത്തി.മോഷ്ടിച്ച പണം പ്രതികള്‍ വസ്ത്രങ്ങള്‍ വാങ്ങാനും ഗോവ, വീഗാലാന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും വന്‍കിട ഹോട്ടലില്‍ താമസിക്കാനും മറ്റും ചെലവഴിച്ചു.പ്രതികള്‍ വില്‍പ്പന നടത്തിയ സ്വര്‍ണവും ബന്ധുക്കള്‍ക്ക് നല്‍കിയ സ്വര്‍ണവും വീണ്ടെടുക്കാനുള്ള ശ്രമം നടത്തിവരികയാണ് പോലിസ്.

കോഴിക്കോട് സൗത്ത് അസി.കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ നല്ലളം സിഐ എം കെ സുരേഷ് കുമാര്‍, കസബ സിഐ ഹരിപ്രസാദ്, എസ്‌ഐമാരായ സിജിത്ത്, എം കെ സലീം, വി ടി പ്രദീപ്, എഎസ്‌ഐമാരായ ജിഷീത്ത് കുമാര്‍ ലാലു, അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ തഹസീം, ശരത്ത്, ഷൈജു മിഥുന്‍, രമേഷ് ബാബു, സുജിത്ത്, ഷാഫി, അബ്ദുര്‍റഹിമാന്‍, മനോജ് എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it