Sub Lead

തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
X

ചെന്നൈ: തമിഴ്‌നാട് തിരുവാരൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുല്‍, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച വാഹനം ഓമിനി വാന്‍ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.





Next Story

RELATED STORIES

Share it