News

ഇന്ധന വിലയിലെ വര്‍ധന; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇനിയും താഴോട്ട് പതിക്കും

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും പ്രതിസന്ധിയുടെ ആക്കംകൂട്ടിയിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില നൂറ് കടക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തിരിക്കുകയാണ്.

ഇന്ധന വിലയിലെ വര്‍ധന;  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇനിയും താഴോട്ട് പതിക്കും
X

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ഇന്ത്യയുടെ ശ്രമം ഉടനെയൊന്നും ഫലം കാണില്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കുതിച്ചുയര്‍ന്ന ഇന്ധന വില രാജ്യത്തെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍മുന്നറിയിപ്പ് നല്‍കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും പ്രതിസന്ധിയുടെ ആക്കംകൂട്ടിയിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില നൂറ് കടക്കുകയോ അതിനടുത്ത് എത്തുകയോ ചെയ്തിരിക്കുകയാണ്.

പെട്രോളിന് സമാനമായി ഡീസല്‍ വിലയും ഉയരുകയാണ്. ഡീസല്‍ വിലയും നൂറു രൂപയിലേക്ക് എത്തുന്നതോടെ പ്രശ്‌നം അതിരൂക്ഷമാകും. മുംബൈ പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ പെട്രോള്‍ വാങ്ങുന്നതിന് ഉപഭോക്താവ് നല്‍കുന്നത് ന്യൂയോര്‍ക്ക് നഗരത്തിന്റെ രണ്ട് ഇരട്ടി പണമാണ്.അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് വന്‍ നിരക്കിലാണ് ഇന്ത്യയിലെ ഇന്ധനം വില്‍ക്കുന്നത്. ഇനിയും വില കൂടുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇന്ത്യയുടെ സമ്പദ് ഘടനയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് ഇന്ധന വിലയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വാഹന ഉടമകളെ മാത്രമല്ല, പണപ്പെരുപ്പത്തെയും ഉയര്‍ത്താനാണ് ഇന്ധന വില സഹായിക്കുക. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത് വരുമാനം തീര്‍ത്തും കുറയാനും സമ്പാദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കും ഇന്ത്യന്‍ പൗരന്മാരെ നയിക്കും. ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്. ഇന്ധന ആവശ്യകത ഇന്ത്യയില്‍ ഉയര്‍ന്ന തോതിലാണ്. ഈ സമയത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത് ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അതേസമയം വില വര്‍ധിച്ചാല്‍ ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറയും, അത് സര്‍ക്കാരിന്റെ വരുമാനത്തെ തന്നെ ബാധിക്കും. ഇത് ദീര്‍ഘകാലത്തില്‍ നടക്കാനിടയുള്ള കാര്യമാണ്. നേരത്തെ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ വന്നപ്പോള്‍ ഇന്ധന ആവശ്യകത കുറഞ്ഞിരുന്നു.അപ്പോള്‍ സര്‍ക്കാരിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം ഇപ്പോള്‍ റെക്കോര്‍ഡ് നിരക്കിലാണ്. ആര്‍ബിഐ നിരക്കിന് മുകളിലാണിത്. ഫുഡ് ഡെലിവറി, ഗതാഗതം, ഇ കൊമേഴ്‌സ് പോലുള്ളവരെ ശക്തമായി ഇന്ധന വില ബാധിക്കും. അതിന്റെ ബാധ്യത ഉപഭോക്താക്കളായിരിക്കും വഹിക്കേണ്ടി വരിക.

Next Story

RELATED STORIES

Share it