Sub Lead

'മണ്ടന്‍മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം'; ബിജെപി നേതാക്കളെ ട്രോളി റിമ കല്ലിങ്കല്‍

കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് ഇന്നലെ കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുന്നത്.

മണ്ടന്‍മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം;  ബിജെപി നേതാക്കളെ ട്രോളി റിമ കല്ലിങ്കല്‍
X

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചതിന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ ട്രോളി നടി റിമ കല്ലിങ്കല്‍. മണ്ടന്മാകെ പ്രശസ്തരാക്കുന്ന പരിപാടി നമുക്ക് നിര്‍ത്താം എന്നാണ് ഫേസ്ബുക്കിലൂടെ റിമ കുറിക്കുന്നത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും ഇതോടൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്.


കുമ്മനം രാജശേഖരനും സന്ദീപ് വാര്യരുമാണ് ഇന്നലെ കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുന്നത്. പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നുമാണ് കുമ്മനം പറഞ്ഞത്.

ആദായ നികുതി വകുപ്പിനെ ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി.

ബിജെപി നേതാക്കളുടെ ഭീഷണിക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it