Sub Lead

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും; 350 പേര്‍ ചികിത്സയില്‍

കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും; 350 പേര്‍ ചികിത്സയില്‍
X

കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സയില്‍. ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത.കിണര്‍, ബോര്‍വെല്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്കും അധികം വൈകാതെ കടക്കും.








Next Story

RELATED STORIES

Share it