Sub Lead

ആത്മഹത്യാ പ്രേരണ കേസ്: അര്‍നബ് ഗോസ്വാമി അറസ്റ്റില്‍ (വീഡിയോ)

2018 മെയ് മാസത്തില്‍ അലിബാഗില്‍ 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്, മാതാവ് കുമുദ് നായിക്ക് എന്നിവര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍നബ് അറസ്റ്റിലായത്.

ആത്മഹത്യാ പ്രേരണ കേസ്: അര്‍നബ് ഗോസ്വാമി അറസ്റ്റില്‍ (വീഡിയോ)
X

മുംബൈ: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെയും അമ്മ കുമുദ് നായിക്കിന്റെയും മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് അലിബാഗ് പോലിസ് അര്‍നബിനെ കസ്റ്റഡിയിലെടുത്ത്. ഗോസ്വാമിയെ അറസ്റ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടിആര്‍പി അഴിമതി അന്വേഷണം മുംബൈയില്‍ പുരോഗമിക്കുന്നതിനിടെയാണ് അര്‍നബ് അറസ്റ്റിലാവുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് 2018ല്‍ അലിബാഗ് പോലിസ് അര്‍നബിനെതിരേ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നുവെങ്കിലും 2019ല്‍ പോലിസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, 2020 മെയ് മാസത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കേസില്‍ സിഐഡി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.അവ്‌നായ് നായിക്കിന്റെ മകള്‍ അദ്‌ന്യ നായിക് തന്നെ സമീപിക്കുകയും 'അര്‍നബ് ഗോസ്വാമി റിപ്പബ്ലിക്കില്‍ നിന്ന് കുടിശ്ശിക അടയ്ക്കാത്തത്' സംബന്ധിച്ച് അലിബാഗ് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിപ്പെടുകയും ചെയ്തതായി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.





2018 മെയ് മാസത്തില്‍ അലിബാഗില്‍ 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്ക്, മാതാവ് കുമുദ് നായിക്ക് എന്നിവര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അര്‍നബ് അറസ്റ്റിലായത്.അര്‍നബും ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നീ മറ്റു രണ്ടു പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്നും ഇത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും ചൂണ്ടിക്കാട്ടി അന്‍വേ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2018ല്‍ അലിബാഗ് പോലിസ് അര്‍നബിനെതിരേ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നുവെങ്കിലും 2019ല്‍ പോലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

റിപ്പബ്ലിക്കിന് വേണ്ടി ചില സേവനങ്ങള്‍ നല്‍കിയ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അന്‍വേ. നായിക്കിന്റെ അമ്മയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കൊപ്പം അര്‍നബ് ഗോസ്വാമിക്കെതിരെയും ഭാര്യ അക്ഷത പരാതി നല്‍കിയിരുന്നു. എന്നാല്‍, കരാര്‍ പ്രകാരം നല്‍കേണ്ടിയിരുന്ന മുഴുവന്‍ തുകയും കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയതായി റിപ്പബ്ലിക് ടിവി അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it