Sub Lead

കടക്കെണി: ആര്‍കോം ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അനില്‍ അംബാനി

അംബാനിക്കൊപ്പം ച്ഛായ വിരാനി, റൈന കരാനി, മഞ്ജരി കാഖേര്‍, സുരേഷ് രംഗാചര്‍ എന്നിവരും ആര്‍കോമിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്.

കടക്കെണി: ആര്‍കോം ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അനില്‍ അംബാനി
X

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനിയും മറ്റു നാലു ഡയറക്ടര്‍മാരും കമ്പനിയില്‍നിന്നു രാജിവച്ചതായി റിപോര്‍ട്ട്. അംബാനിക്കൊപ്പം ച്ഛായ വിരാനി, റൈന കരാനി, മഞ്ജരി കാഖേര്‍, സുരേഷ് രംഗാചര്‍ എന്നിവരും ആര്‍കോമിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്. കടക്കെണിയിലായ കമ്പനി ശനിയാഴ്ച സമര്‍പ്പിച്ച ഫയലിലാണ് ഇക്കാര്യം അറിയിച്ചത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജി കമ്പനിയുടെ ക്രെഡിറ്റേഴ്‌സിന്റെ സമിതിയുടെ പരിഗണനയ്ക്കായി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച ആര്‍കോം ഓഹരി 3.28 % ഇടിഞ്ഞു 0.59 രൂപയിലെത്തി.സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ചതിന് ശേഷം വെള്ളിയാഴ്ച പുറത്തുവിട്ട 2019-20 രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷം ഇത് 1,141 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിലോടുന്ന ടെലികോം വ്യവസായവും ഇദേഹത്തിന്റെ പങ്കാളിത്തത്തിലുള്ള വോഡഫോണ്‍ഐഡിയയുടേതാണ്. ജൂലൈസെപ്തംബറില്‍ 50,921.9 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it