Sub Lead

ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം

250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല.

ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം;  തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം
X

ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തണമെന്ന് അധികൃതര്‍.കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് സംസ്ഥാനത്ത് കര്‍ശനനിയന്ത്രണം നിലവിലുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല. സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല.

നാനോ ഡ്രോണുകള്‍ക്ക് മുകളിലുള്ള എല്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നല്‍കുന്ന പെര്‍മിറ്റും (അണ്‍മാന്ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് -യുഎഒപി) വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും (യുഐഎന്‍) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമേ ഇവ പറത്താന്‍ പാടുള്ളൂ.

പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങള്‍, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങള്‍ രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കടലില്‍ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്നും പോലിസ് അധികൃതര്‍ വ്യക്തമാക്കി.


ഡ്രോണ്‍ ക്ലാസിഫിക്കേഷന്‍ : ഡ്രോണുകളെ ഭാരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചായി തരംതിരിച്ചിരിക്കുന്നു

നാനോ: 250 ഗ്രാമോ അതില്‍ താഴെയോ ഉള്ളവ

മൈക്രോ: 250 ഗ്രാമിനു മുകളില്‍ രണ്ടു കിലോഗ്രാംവരെ

മിനി: രണ്ടുകിലോഗ്രാമിനുമുകളില്‍ 25കിലോഗ്രാം വരെ

സ്‌മോള്‍: 25 കിലോഗ്രാമിനുമുകളില്‍ 150 കിലോഗ്രാം വരെ

ലാര്‍ജ്: 150 കിലോഗ്രാമിനുമുകളില്‍

എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം?


ഡ്രോണ്‍, പൈലറ്റ്, ഉടമസ്ഥന്‍ എന്നിവ ഡിജിറ്റല്‍ സ്‌കൈ എന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റഫോമില്‍ വണ്‍ ടൈം രെജിസ്‌ട്രേഷന്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന നാനോ വിഭാഗത്തിലുള്‍പ്പെടെയുള്ള ഡ്രോണുകള്‍ക്കു യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യുഐഎന്‍) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈല്‍ ആപ്പ് വഴി അനുമതി വാങ്ങണം. അനുമതി ലഭിക്കാത്ത സ്ഥലങ്ങളില്‍ ടേക്ക്ഓഫ് ചെയ്യാന്‍ സാധിക്കില്ല.

നാനോ ഡ്രോണുകള്‍ അല്ലാത്ത എല്ലാ ഡ്രോണുകള്‍ക്കും അനുമതിലഭിക്കുവാന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍ :

GNSS (GPS ) - ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം

Return-To-Home (RTH) റിട്ടേണ്‍ ഹോം ഫീച്ചര്‍

Anti-collision light - ഡ്രോണിന്റെ താഴെ ഉള്ളലൈറ്റ്

ID-Plate - ഡ്രോണില്‍ മോഡല്‍,സീരിയല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ എഴുതിയിരിക്കണം

Flight cotnroller with flight data logging capabiltiy - ഡ്രോണിന്റെ വിവരങ്ങള്‍ സംഭരിക്കാന്‍ ശേഷിയുള്ള റിമോര്‍ട്ട് കണ്‍ട്രോള്‍

Radio Frequency ID and SIM/ No-Permission No Take off (NPNT) - ഡ്രോണിന്റെ റേഡിയോ ഫ്രീക്യുന്‍സി വിവരങ്ങള്‍/ സിം

അനുമതി ലഭിച്ചാലും പാലിക്കേണ്ട മാനദണ്ഡങ്ങള്‍

ഡ്രോണ്‍ കാണാവുന്ന ദൂരത്തിലും പകല്‍ സമയങ്ങളില്‍ 400 അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ.

ഡ്രോണ്‍ പറപ്പിക്കാവുന്ന സ്ഥലങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിരിക്കുന്നു :

1. റെഡ് സോണ്‍ :

ഡ്രോണ്‍ നിരോധിത മേഖല അനുമതി ലഭിക്കില്ല.

എയര്‍പോര്‍ട്ട് പരിസരം, രാജ്യാതിര്‍ത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍, സൈനിക മേഖല.

2. യെല്ലോ സോണ്‍ :

നിയന്ത്രിത മേഖല ഡ്രോണ്‍ പറപ്പിക്കുന്നതിനു മുന്‍പായി അനുമതി ആവശ്യമാണ്.

3. ഗ്രീന്‍ സോണ്‍:

നിയന്ത്രണങ്ങളില്ലാത്ത മേഖല ഓട്ടോമാറ്റിക് അനുമതി ലഭിക്കും.

Next Story

RELATED STORIES

Share it