Sub Lead

ബിജെപി സ്ഥാനാര്‍ഥിയായ കാലിക്കറ്റ് മുന്‍ വിസിയില്‍നിന്ന് 25 ലക്ഷം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

ബിജെപി സ്ഥാനാര്‍ഥിയായ കാലിക്കറ്റ് മുന്‍ വിസിയില്‍നിന്ന് 25 ലക്ഷം തിരിച്ചുപിടിക്കാന്‍ ഉത്തരവ്
X

തേഞ്ഞിപ്പലം: തിരൂര്‍ നിയമസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായ കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ശമ്പള ഇനത്തില്‍ അധികം കൈപ്പറ്റിയ 25 ലക്ഷത്തിലേറെ രൂപ തിരിച്ചുപിടിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ്. നേരത്തേ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനത്തിനെതിരേ ഡോ. അബ്ദുസ്സലാം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെതിരേ സര്‍വകലാശാല അനുകൂലവിധി നേടിയതിനെത്തുടര്‍ന്ന് പുതിയ ഉത്തരവ്.

കാര്‍ഷിക സര്‍വകലാശാലയില്‍ പ്രഫസറായിരിക്കെയാണ് ഇദ്ദേഹം കാലിക്കറ്റിലെത്തിയത്. പുതിയനിയമനം പുനര്‍നിയമനമായി കണക്കാക്കുന്നതിനാല്‍ മുന്‍ ജോലിയില്‍നിന്നുള്ള അടിസ്ഥാന പെന്‍ഷന്‍ കുറച്ചുള്ള ശമ്പളമേ പുതിയ ജോലിയില്‍നിന്ന് വാങ്ങാനാവൂ. വിസി പദവിയുടെ ശമ്പളം കണക്കാക്കി നല്‍കാന്‍ വൈകിയതിനാല്‍ ഡോ. അബ്ദുസ്സലാം കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള മുഴുവന്‍ പെന്‍ഷനും കാലിക്കറ്റില്‍നിന്നുള്ള ശമ്പളവും ഒരേസമയം കൈപ്പറ്റിയിരുന്നു.

2011 സപ്തംബര്‍ 12 മുതല്‍ 2015 ജൂലൈ 31 വരെ കാലയളവില്‍ 25,87,229 രൂപ അധികം പറ്റിയതായാണ് സര്‍വകലാശാലാ ഫിനാന്‍സ് ബ്രാഞ്ച് റിപോര്‍ട്ട് നല്‍കിയത്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് തിരിച്ചുപിടിക്കല്‍ നടപടി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള പെന്‍ഷന്‍ കുടിശ്ശികയില്‍നിന്ന് തുക കാലിക്കറ്റ് സര്‍വകലാശാലാ ഫണ്ടിലേക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അവസാന ശമ്പള ഇനത്തിലുള്ള 36,805 രൂപ അധികശമ്പള ഇനത്തിലേക്കു തിരിച്ചു പിടിക്കാനായി നല്‍കിയിരുന്നു. ഇതിന്റെ ബാക്കിയുള്ളതാണ് ഇനി കാര്‍ഷിക സര്‍വകലാശാലാ പെന്‍ഷനില്‍നിന്ന് ഈടാക്കുക.

Recover ordered Rs 25 lakh from BJP candidate and Calicut former VC

Next Story

RELATED STORIES

Share it