Sub Lead

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയക്ക് തയ്യാര്‍; പക്ഷെ, കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണമെന്ന് മമത ബാനര്‍ജി

'സിഎഎയുമായി പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണം'- കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മമത വ്യക്തമാക്കി.

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയക്ക് തയ്യാര്‍; പക്ഷെ, കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണമെന്ന് മമത ബാനര്‍ജി
X

കൊല്‍ക്കത്ത: വിവാദ ജനകമായപൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'സിഎഎയുമായി പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണം'- കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മമത വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബംഗാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. സിഎഎയ്‌ക്കെതിരേ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

'സങ്കുചിത അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി രാജ്യത്തെ രക്ഷിക്കാന്‍ ഒരുമിച്ച് പോരാടേണ്ട സമയം അതിക്രമിച്ചതായി സിഎഎ വിരുദ്ധ പ്രമേയത്തെക്കുറിച്ച് മമത നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഭേദഗതി ചെയ്ത പൗരത്വ നിയമം റദ്ദാക്കണമെന്നും എന്‍ആര്‍സി നടപ്പാക്കാനും എന്‍പിആര്‍ പുതുക്കാനുള്ള പദ്ധതികള്‍ റദ്ദാക്കണമെന്നും പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ പുതിയ പൗരത്വ നിയമത്തിനെതിരേ പ്രമേയം പാസാക്കിയിരുന്നു.വിവാദ നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് ടിഎംസി എതിര്‍ത്തവരികയാണ്.

Next Story

RELATED STORIES

Share it