രവി പൂജാരി അറസ്റ്റില്‍?

പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍വച്ചാണ് ഇയാള്‍ ഇയാള്‍ പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

രവി പൂജാരി അറസ്റ്റില്‍?
ദക്കാര്‍: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍വച്ചാണ് ഇയാള്‍ ഇയാള്‍ പിടിയിലായതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സെനഗലില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രവി പൂജാരിക്കെതിരേ ബെംഗളൂരു പോലിസിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിയുതിര്‍ത്ത് നടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രവി പൂജാരിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെു പുറത്തുവന്നിരുന്നു.

അറസ്റ്റ് വിവരങ്ങള് പുറത്തുവന്നതിനു പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നയാളാണ് രവി പൂജാരി.ചോട്ടാ രാജന്റെ കൂട്ടാളിയായ രവി പൂജാര 1990 പകുതിവരെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി സഹകരിച്ചിരുന്നു.
RELATED STORIES

Share it
Top