റഊഫ് ഷെരീഫിന്റെ അന്യായ തടങ്കല്‍; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി
കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയില്‍വാസം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ മലപ്പുറം സെന്‍ട്രല്‍ ജില്ലാ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ ഉദ്ഘാടനം ചെയ്തു.
കോട്ടക്കല്‍: 'അന്യായ തടങ്കലിന്റെ ഒരുവര്‍ഷം, റഊഫ് ഷെരീഫിനെ വിട്ടയക്കുക' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കോട്ടക്കലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിന്റെ ജയില്‍വാസം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ മലപ്പുറം സെന്‍ട്രല്‍ ജില്ലാ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ ഉദ്ഘാടനം ചെയ്തു. അനീതിക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തുമെന്നും റഊഫ് ശരീഫിനെ വിട്ടയക്കുന്നത് വരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
സെന്‍ട്രല്‍ ജില്ല പ്രസിഡന്റ് അര്‍ഷക് ശര്‍ബാസ് അധ്യക്ഷത വഹിച്ചു. മലപ്പുറം സെന്‍ട്രല്‍ ജില്ലാസെക്രട്ടറി തമീം ബിന്‍ ബക്കര്‍, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ല, എസ്ഡിപിഐ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി സംസാരിച്ചു.
ജില്ല കമ്മിറ്റി അംഗങ്ങളായ ഷാമില്‍, ശുഐബ്, ജഹാന ഷെറിന്‍, ജില്ല കൗണ്‍സില്‍ അംഗങ്ങളായ റിനു റിന്‍ഷാ, യാസിര്‍, ഹിഷാം നേതൃത്വം നല്‍കി.
RELATED STORIES
'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMTകൊടിഞ്ഞി ഫൈസല് വധം: സര്ക്കാര് നിയമിച്ച സ്പെഷ്യല് പബ്ലിക്...
11 Sep 2024 2:15 PM GMTഅരിയെത്ര പയറഞ്ഞാഴി എന്നല്ല, മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി പറയണം
11 Sep 2024 1:03 PM GMT