ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവ്
BY APH12 Nov 2021 4:07 AM GMT
X
APH12 Nov 2021 4:07 AM GMT
പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫി(60)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെപി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
2019ല്‍ പാണ്ടിക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വിചാരണ തുടങ്ങിയ ശേഷം പ്രതി ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും താമസസ്ഥലം മാറിയിട്ടും ഭീഷണിപ്പെടുത്തിയതിനും കുട്ടിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പി സപ്‌ന ഹാജരായി.
Next Story
RELATED STORIES
ഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMTഎസ് ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം
14 Feb 2024 12:45 PM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
12 Feb 2024 10:04 AM GMT