മുസ്ലിം യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു വീഡിയോ ചിത്രീകരിച്ചു; യുവവാഹിനി നേതാവിനും മകനുമെതിരേ കേസ്
ഈ സംഭവത്തെക്കുറിച്ച് മീനാക്ഷി ചൗഹാനോട് പരാതിപ്പെട്ടപ്പോള്‍, ഈ പ്രവൃത്തി നൂറ് പശുക്കളെ ദാനം ചെയ്തതിന് തുല്യമായ പുണ്യകര്‍മമാണ് എന്നായിരുന്നു പ്രതികരണം. പ്രതിഷേധിച്ച അവരെ അമ്മയും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ലഖ്നൗ: മുസ്ലിം യുവതിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം സംഘടനയായ ഹിന്ദു യുവവാഹിനിയുടെ വനിതാ നേതാവിന്റെ വസതിയില്‍വച്ച് അവരുടെ മകനും ബന്ധുവും ചേര്‍ന്ന് മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി കൂട്ടബലാല്‍സംഗത്തിനിരയാക്കി വീഡിയോ ചിത്രീകരിച്ചതായി പരാതി.
ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ 24കാരിയെയാണ് ഹിന്ദു യുവവാഹിനിയുടെ വനിതാ നേതാവ് മീനാക്ഷി ചൗഹാന്റെ വസതിയില്‍ വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. മീനാക്ഷിയുടെ മകന് മകന് അനികേത് ചൗഹാനും ബന്ധു അജയ് ചൗഹാനും ചേര്‍ന്നാണ് മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി യുവതി ബലാല്‍സംഗം ചെയ്ത്ത. അനികേത് ചൗഹാനും അജയ് ചൗഹാനും ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ്.
ഈ സംഭവത്തെക്കുറിച്ച് മീനാക്ഷി ചൗഹാനോട് പരാതിപ്പെട്ടപ്പോള്‍, ഈ പ്രവൃത്തി നൂറ് പശുക്കളെ ദാനം ചെയ്തതിന് തുല്യമായ പുണ്യകര്‍മമാണ് എന്നായിരുന്നു പ്രതികരണം. പ്രതിഷേധിച്ച അവരെ അമ്മയും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂലൈ 15 നാണ് സംഭവം നടന്നതെങ്കിലും ജൂലൈ 28നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പ്രതികള്‍ തന്നെ കൊല്ലുമെന്നും ബലാല്‍സംഗത്തിനിടെ ചിത്രീകരിച്ച വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി നല്കിയ പരാതിയിലുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച
വൈദ്യ പരിശോധന നടന്നെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല.
ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പല്ലവ്പുരം പോലിസ് സ്റ്റേഷന് ഡ്യൂട്ടി ഓഫിസര്‍ ദ വയറിനോട് പറഞ്ഞു.
ബലാല്‍സംഗത്തിനിരയായ യുവതി മീനാക്ഷിയുടെ കുടുംബവുമായി വളരെ അടുത്ത് ഇടപഴകുന്നവരായിരുന്നു. കേസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയ്ക്കു ശേഷമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായതെന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മയക്കുമരുന്ന് നല്കി, തുടര്‍ന്ന് ബലാത്സംഗം ചെയ്തു
തനിക്കു മയമക്കുമരുന്ന ചേര്്തത ശീതളപാനീയം വിളമ്പിയെന്നും അതിനു ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും പീഡനത്തിനിരയായ യുവതി പറയുന്നു.
തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ അനികേത് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിഷേധിച്ചപ്പോള്‍ അജയ് തോക്ക് എടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
ലക്ഷ്മി, അനികേത്, അജയ് ചൗഹാന് എന്നിവര്‍ തന്നെ മര്‍ദ്ദിക്കുകയും കൊല്ലുമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബലാത്സംഗത്തിന് ശേഷം, അവളെ തല്ലുകയും പിന്നീട് ജൂലൈ 16 ന് രാത്രി മീനാക്ഷിയുടെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ തന്റെ ബലാത്സംഗത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗ് വൈറല്‍ ആക്കുമെന്ന് മീനാക്ഷിയും ഭീഷണിപ്പെടുത്തിയതായി അവര്‍ പോലീസില്‍ പരാതിപ്പെട്ടു.
മീനാക്ഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് അനികേതും അജയും ചേര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം വിളമ്പിയ ശേഷം ബലാല്‍സംഗം ചെയ്തതെന്ന് അവര്‍ എഫ്ഐആറില്‍ കുറ്റപ്പെടുത്തി.
RELATED STORIES
ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്‍ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്‍വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT