ബലാല്‍സംഗ കേസ്:വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം സൗത്ത് പോലിസ് വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത്

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടിസും ലുക്കൗട്ട് സര്‍ക്കുലറും ഇറക്കി.മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം സൗത്ത് പോലിസ് വിജയ് ബാബുവിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത്.ഇയാളുടെ ഫ്‌ലാറ്റില്‍ പരിശോധന നടക്കുകയാണ്.
വിജയ് ബാബു വിദേശത്താണെന്ന് പോലിസ് സ്ഥിരീകരിച്ചു.ഉടന്‍ തന്നെ വിജയ് ബാബുവിന്റെ ഓഫിസിലും പരിശോധന നടത്തുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിയായ യുവതി പീഡന പരാതി നല്‍കിയത്.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബാലാല്‍സംഗ ചെയ്‌തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇരയെന്ന് പറഞ്ഞ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.പീഡന കുറ്റത്തിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ തേവര പോലിസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഇതോടെ വിജയ് ബാബുവിനെതിരേ ബാലാല്‍സംഗ കുറ്റമടക്കം രണ്ടു കേസുകളായി.സംഭവത്തില്‍ എറണാകുളം സൗത്ത് പോലിസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.
ബലാല്‍സംഗ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
RELATED STORIES
പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്ക്കെതിരേ കലാപ ശ്രമത്തിന് കേസ്
29 May 2023 3:29 AM GMTഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMT