ബലാല്‍സംഗക്കേസ്;വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി:യുവ നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും,പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യവസ്ഥയില്‍ പറയുന്നു.5 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.അതിജീവിതയേയും കുടുംബത്തേയും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കാന്‍ പാടില്ലെന്നും,പരാതിക്കാരിയുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പ്രതിപാധിച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയില്‍ വാദിച്ചത്.പരാതിക്കാരിയായ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടി തനിക്കെതിരെ പോലിസില്‍ പരാതി നല്‍കിയതെന്നും വിജയ് ബാബു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT