ബലാല്‍സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും
ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു.

കൊച്ചി: തന്നെ നിരവധി തവണ ബലാല്‍സംഗത്തിനിരയാക്കിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിനിയായ യുവ നടി നല്‍കിയ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു.
അതിനിടെ, വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പോലിസ് നിഗമനം.
പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22നാണ് എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന് തന്നെ പരിഗണിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണസംഘം പരിശോധന വിധേയമാക്കി. ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ഡിസിപി പറഞ്ഞു. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേല്‍പ്പിക്കല്‍, ഭിക്ഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ വിജയ് ബാബുവിനെതിരേ ചുമത്തിയിട്ടുണ്ട്.
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്...
3 Dec 2023 8:03 AM GMTതെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില് 150 കടന്ന് ബിജെപി; 67 സീറ്റുകളില് കോണ്ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT