Sub Lead

പീഡനക്കേസിലെ ഇരയുടെ മൊഴിയില്‍ 70 കാരന്‍ അറസ്റ്റില്‍

ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു പീഡന ശ്രമമെന്ന് പോലിസ് അറിയിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശശി 14കാരിയുടെ വീട്ടില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടായിരുന്നു പെണ്‍കുട്ടി പീഡന വിവരം പങ്കുവച്ചത്.

പീഡനക്കേസിലെ ഇരയുടെ  മൊഴിയില്‍ 70 കാരന്‍ അറസ്റ്റില്‍
X

വിതുര: മുന്‍ ഇമാമിനെതിരേ പീഡനാരോപണം നിലനില്‍ക്കുന്ന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ 70കാരന്‍ അറസ്റ്റില്‍. വിതുര ശാസ്താംകാവ് ജയ ഭവനില്‍ ജി ശശിയാണ് അറസ്റ്റിലായത്. മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് 70കാരന്‍ അറസ്റ്റിലായത്.

ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു പീഡന ശ്രമമെന്ന് പോലിസ് അറിയിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശശി 14കാരിയുടെ വീട്ടില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടായിരുന്നു പെണ്‍കുട്ടി പീഡന വിവരം പങ്കുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ഇയാളെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശശിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഇതിനിടെ, ഒളിവില്‍ തുടരുന്ന ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അകത്തുംപുറത്തും ഇമാമിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറയുന്നു. കോയമ്പത്തൂര്‍ ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്.




Next Story

RELATED STORIES

Share it