Sub Lead

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനു ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്രനിര്‍ദേശം

കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനു ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്രനിര്‍ദേശം
X

ഗുവാഹത്തി: സ്ഥാനമൊഴിയുന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിരമിച്ച ശേഷം അസമില്‍ സ്ഥിരതാമസമാക്കുന്ന രഞ്ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഇരു വീടുകളിലും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണെന്നു അസം പോലിസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഗുവാഹത്തിയില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രഞ്ജന്‍ ഗൊഗോയിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നവംബര്‍ 9ന് ബാബരി വിധിക്ക് ശേഷം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it