Sub Lead

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ഭൂമിയിലെ ദൈവദൂതര്‍; മലക്കംമറിഞ്ഞ് ബാബാ രാംദേവ്

കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണകവചം നേടിയാല്‍ ഒരാള്‍ പോലും കൊവിഡ് കാരണം മരണപ്പെടില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു. എപ്പോഴാണ് വാക്‌സിന്‍ സ്വീകരിക്കുകയെന്ന ചോദ്യത്തിന് 'എത്രയും വേഗം' എന്നായിരുന്നു മറുപടി.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ഭൂമിയിലെ ദൈവദൂതര്‍; മലക്കംമറിഞ്ഞ് ബാബാ രാംദേവ്
X

ഡെറാഡൂണ്‍: കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച മുന്‍ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ്. യോഗയും ആയുര്‍വേദവും സംരക്ഷണം തീര്‍ക്കുന്നതുകൊണ്ട് തനിക്ക് വാക്‌സിന്‍ വേണ്ടെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന. എന്നാല്‍, താന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ഭൂമിയിലെ ദൈവത്തിന്റെ ദൂതന്‍മാരാണെന്നുമാണ് രാംദേവിന്റെ പുതിയ നിലപാട്. വാക്‌സിന്റെ രണ്ട് ഡോസുകളും യോഗയും ആയുര്‍വേദവും തനിക്ക് കൊവിഡില്‍നിന്ന് സംരക്ഷണം തരും.

കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണകവചം നേടിയാല്‍ ഒരാള്‍ പോലും കൊവിഡ് കാരണം മരണപ്പെടില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു. എപ്പോഴാണ് വാക്‌സിന്‍ സ്വീകരിക്കുകയെന്ന ചോദ്യത്തിന് 'എത്രയും വേഗം' എന്നായിരുന്നു മറുപടി. ഐഎംഎയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു സംഘടനയ്ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണ്.

നല്ല ഡോക്ടര്‍മാര്‍ യഥാര്‍ഥ അനുഗ്രഹമാണ്. എന്നാല്‍, ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മരുന്നുകളുടെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുന്നതിനെതിരാണ് താന്‍. ജനറിക് മരുന്നുകളുടെ സ്ഥാനത്ത് വിലകൂടിയ മരുന്നുകള്‍ നിര്‍ദേശിക്കുന്ന പല ഡോക്ടര്‍മാരുടേയും പ്രവണത കാരണമാണ് പ്രധാനമന്ത്രി ജന്‍ ഔഷാദി കേന്ദ്രങ്ങള്‍ തുറക്കേണ്ടിവന്നത്. അടിയന്തരചികില്‍സയ്ക്കും ശസ്ത്രക്രിയകള്‍ക്കും അലോപ്പതിയാണ് നല്ലത്. ഇതെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടാവില്ല. ജൂണ്‍ 21 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെയും രാംദേവ് സ്വാഗതം ചെയ്തു.

ചരിത്രപരമായ നീക്കമാണ് മോദി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ ആധുനിക വൈദ്യശാസ്ത്ര ചികില്‍സയെയും അലോപ്പതി ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് രോഗികള്‍ കൂടുതല്‍ മരിക്കാനിടയായത് അലോപ്പതി ചികില്‍സ മൂലമാണെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ അലോപ്പതി മരുന്നുകള്‍ക്ക് സാധിക്കില്ലെന്നുമായിരുന്നു രാംദേവിന്റെ പ്രതികരണം. ഇതിനെതിരേ ഐഎംഎ ശക്തമായി രംഗത്തുവരികയും രാംദേവിനെതിരേ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാംദേവിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി, വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it