Sub Lead

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്.

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്.

2ഡിയോക്‌സി -ഡി -ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കൊവിഡ് രോഗികളില്‍ ഫലപ്രഥമാണെന്ന് ക്ലിനിക്കല്‍ പരിശോധനകളില്‍ കണ്ടെത്തുകയും മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഎ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

ഡല്‍ഹി എയിംസ് ഉള്‍പ്പടെയുള്ള ചില ആശുപത്രികള്‍ക്കാണ് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തില്‍ മരുന്ന് വിതരണം ചെയ്യുക. പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാ രോഗികളും കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തമായെന്നും ഇതിനാല്‍ കൊവിഡ് രോഗികള്‍ക്ക് ഈ മരുന്ന് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിആര്‍ഡിഒ അവകാശപ്പെടുന്നു.

ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫന്‍സ് റിസര്‍ച്ച്് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ്് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ഉപയോഗിക്കാവുന്ന പ്രാഥമിക മരുന്നാണ് ഡിജി2. ഇതിന് പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ രോഗികളുടെ പ്രതിരോധം വീണ്ടെടുക്കല്‍ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. മൂന്നാം ഘട്ടത്തില്‍ രോഗികള്‍ക്ക് അനുബന്ധ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതായും ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഡോ. സുധീര്‍ ചന്ദന നേരത്തെ അവകാശപ്പെട്ടിരുന്നു. ഗ്ലൂക്കോസ് തന്മാത്രകളില്‍ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്‌സി ഡി ഗ്ലൂക്കോസ് നിര്‍മിക്കുന്നത്.

Next Story

RELATED STORIES

Share it