Sub Lead

രാജ്കുമാറിന്റെ മരണം കസ്റ്റഡി മര്‍ദ്ദനത്തില്‍; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ 22 മുറിവുകള്‍

കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണു കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ കണ്ടെത്തിയത്. മൂന്നാം മുറയില്‍ രാജ് കുമാറിന്റെ വൃക്ക അടക്കം അവയവങ്ങള്‍ തകരാറിലാണെന്നും വ്യക്തമായിട്ടുണ്ട്.

രാജ്കുമാറിന്റെ മരണം കസ്റ്റഡി മര്‍ദ്ദനത്തില്‍; രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ 22 മുറിവുകള്‍
X

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ മരിച്ചതു ന്യൂമോണിയ മൂലമാണെന്ന റിപോര്‍ട്ടുകള്‍ തള്ളി രണ്ടാം പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണു കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ കണ്ടെത്തിയത്. മൂന്നാം മുറയില്‍ രാജ് കുമാറിന്റെ വൃക്ക അടക്കം അവയവങ്ങള്‍ തകരാറിലാണെന്നും വ്യക്തമായിട്ടുണ്ട്.

കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലിസ് അന്വേഷണം പക്ഷപാതപരമെന്നു കുറ്റപ്പെടുത്തി ഹൈക്കോടതി. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപോര്‍ട്ട് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം.

കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളായേക്കും. ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ വകുപ്പുതല നടപടി നേരിടേണ്ടി വരും. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തെക്കാള്‍ കൂടുതല്‍ മുറിവുകള്‍ കുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞത്.

കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാര്‍ഥിയും ചേര്‍ന്നാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയയ്ക്കാത്തതും വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്നാണു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഉത്തരവിട്ടത്.

കസ്റ്റഡി മരണക്കേസില്‍ മുന്‍ നെടുങ്കണ്ടം എസ്‌ഐ ഉള്‍പ്പെടെ 7 പേരെയാണു ്രൈകംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി മുന്‍ എസ്പി, കട്ടപ്പന മുന്‍ ഡിവൈഎസ്പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ എല്ലാവരും മൊഴി നല്‍കിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.

Next Story

RELATED STORIES

Share it