- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം നാഷനല്‍ പാര്‍ക്കിന്റെ പേരില്‍നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കുന്നു
രാജീവ് ഗാന്ധി ഒറാങ് നാഷനല്‍ പാര്‍ക്കിന്റെ പേര് ഒറാങ് നാഷനല്‍ പാര്‍ക്ക് എന്നാക്കി മാറ്റാനുളള പ്രമേയം അസം മന്ത്രിസഭ പാസാക്കി. പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഗുവാഹത്തി: അസമിലെ നാഷനല്‍ പാര്‍ക്കിന്റെ പേരില്‍നിന്ന് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സര്‍ക്കാര്‍ നീക്കം ചെയ്യുന്നു. രാജീവ് ഗാന്ധി ഒറാങ് നാഷനല്‍ പാര്‍ക്കിന്റെ പേര് ഒറാങ് നാഷനല്‍ പാര്‍ക്ക് എന്നാക്കി മാറ്റാനുളള പ്രമേയം അസം മന്ത്രിസഭ പാസാക്കി. പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെയും തേയില തൊഴിലാളികളുടെയും ഗോത്രസമൂഹത്തിന്റെയും ആവശ്യം കൂടി അംഗീകരിച്ചാണ് രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ് ദേശീയോദ്യാനം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ദറാങ്ങിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ തീരത്ത് ദറാങ്, ഉദല്‍ഗുരി, സോണിത്പുര്‍ ജില്ലകളിലായാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ റോയല്‍ ടൈഗര്‍ എന്ന വിഭാഗത്തിലുള്‍പ്പെടുന്ന ബംഗാള്‍ കടുവകളുള്ള പാര്‍ക്ക് കൂടിയാണ് രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക്. 79.28 ചതുരശ്രമീറ്റല്‍ വിസ്തൃതിയുള്ള പാര്‍ക്ക് 1985 ല്‍ വന്യജീവി സങ്കേതമായും 1999ല്‍ ദേശീയോദ്യാനമായും പ്രഖ്യാപിച്ചു. 1992 ല്‍ രാജീവ് ഗാന്ധിയുടെ പേരിലാണ് ഒറാങ് വന്യജീവി സങ്കേതം ആദ്യം അറിയപ്പെട്ടത്. 2001ലാണ് കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയ് സര്‍ക്കാര്‍ പാര്‍ക്കിനെ രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക് എന്ന് നാമകരണം ചെയ്തത്.
ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേരിലാണ് പുരസ്‌കാരം ഇനി മുതല്‍ അറിയപ്പെടുക. ഇത് തികഞ്ഞ അനാദരവാണെന്നാണ് അസം സര്‍ക്കാരിന്റെ തീരുമാനത്തോട് അസം കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്. ഇത് അസമില്‍ മാത്രമല്ല, രാജ്യമെമ്പാടും ഞങ്ങള്‍ കണ്ടതാണ്.
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് വന്ന രാജ്യത്തെ പ്രധാനമന്ത്രിമാരോട് തികഞ്ഞ അനാദരവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അനുയായികളും ഈ നേതാക്കളുടെ സംഭാവനകളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ കണ്ടു. ഈ മുന്‍ പ്രധാനമന്ത്രിമാരെല്ലാം രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരാണെന്ന് പ്രധാനമന്ത്രി മോദി മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















