Sub Lead

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി കാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നു

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി കാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നു
X
തിരുവനന്തപുരം: ആക്കുളത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി(ആര്‍ജിസിബി)യുടെ രണ്ടാം കാംപസിന് ആര്‍എസ്എസ് സര്‍സംഘ ചാലക് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നു. ഇന്ത്യ ഇന്റര്‍നാഷനല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുതായി ആരംഭിക്കുന്ന രണ്ടാം കാംപസ് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. ഇടത്തരം, വന്‍കിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും ഇതെന്ന് മന്ത്രി വ്യക്തമാക്കി.

കോശസൂക്ഷ്മാണു അധിഷ്ഠിത ചികില്‍സാ ഗവേഷണത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികില്‍സാ ഗവേഷണം, സ്റ്റെംസെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികില്‍സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ സ്ഥാപനത്തിലുണ്ടാവും. മാത്രമല്ല നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ബയോടെക്, ബയോഫാര്‍മ കമ്പനികള്‍ തുടങ്ങിയവര്‍ക്കും ടെസ്റ്റ് ആന്റ് പ്രൂഫിനായി അത്യാധുനിക സംവിധാനം ഒരുക്കും. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാനവും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ആര്‍ജിസിബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, വിജ്ഞാന്‍ഭാരതി ദേശീയ സംയോജകന്‍ ജയന്ത് സഹസ്രബുദ്ധെ, കേന്ദ്ര ബയോടെക്നോളജി വകുപ്പ് ജോയിന്റ് സെക്രട്ടറി ചന്ദ്രപ്രകാശ് ഗോയല്‍ സംസാരിച്ചു.

Rajiv Gandhi Campus in Thiruvananthapuram is named after Golwalkar

Next Story

RELATED STORIES

Share it