Sub Lead

രാഷ്ട്രീയത്തിലേക്കില്ല; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ല; രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്
X

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ഭാവിയില്‍ രാഷ്ട്രീയ പ്രവേശനമില്ലെന്ന് അറിയിച്ച രജനികാന്ത്, രജനി മക്കള്‍ മന്‍ട്രം (ആര്‍എംഎം) പിരിച്ചുവിട്ടു. രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധകസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായി ഉപേക്ഷിച്ചെന്ന് രജനീകാന്ത് അറിയിച്ചു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്. പാര്‍ട്ടിക്കായി രൂപീകരിച്ച പോഷകസംഘടനകളും പിരിച്ചുവിട്ടു.

ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്ന് രജനി ആവശ്യപ്പെട്ടു. മക്കള്‍ മന്‍ട്രം തുടരണമോ. അങ്ങനെയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കും. ഇത് പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമിടയിലെ ചോദ്യങ്ങളാണ്. ഭാവിയില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ പോവുകയാണോ എന്ന ചോദ്യവുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ എനിക്ക് പദ്ധതികളൊന്നുമില്ല- ആര്‍എംഎം പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്ത് പറഞ്ഞു.

കുറച്ചുനാള്‍ മുമ്പാണ് അമേരിക്കയില്‍നിന്ന് രജനീകാന്ത് മടങ്ങിയെത്തിയത്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 ജനുവരിയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് 2020 ഡിസംബര്‍ മൂന്നിനാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാന വാരത്തില്‍ അദ്ദേഹം തീരുമാനം പിന്‍വലിക്കുകയും രാഷ്ട്രീയത്തില്‍ ചേരില്ലെന്ന് അറിയിക്കുകയുമായിരുന്നു. രജനി മക്കള്‍ മന്‍ട്രം എന്ന ആരാധകസംഘടനയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനായിരുന്നു തീരുമാനം. രജനീകാന്ത് മലക്കംമറിഞ്ഞതോടെ നിരവധി പ്രവര്‍ത്തകര്‍ ആര്‍എംഎം വിട്ട് മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it