ജയ്പൂരില്‍ വാഹനാപകടം; ഗുജറാത്ത് പോലിസിലെ നാലു പേര് ഉള്‍പ്പെടെ അഞ്ചു മരണം
ഡല്‍ഹിയില്‍ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പോലിസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലു പോലിസുകാരും ഒരു പ്രതിയുമാണ് മരിച്ചത്.

ജയ്പൂര്‍: ജയ്പൂരിലെ ഭബ്രൂവിലുണ്ടായ വാഹനാപകടത്തില്‍ ഗുജറാത്ത് പോലിസിലെ നാലു പേര് ഉള്‍പ്പെടെ അഞ്ചു മരണം. ഡല്‍ഹിയില്‍ നിന്ന് പ്രതിയുമായി പുറപ്പെട്ട ഗുജറാത്ത് പോലിസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാലു പോലിസുകാരും ഒരു പ്രതിയുമാണ് മരിച്ചത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗേലോട്ട് അപകട വാര്‍ത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഗേലോട്ടിന്റെ ട്വീറ്റ്.
'പ്രതികളെ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ഗുജറാത്ത് പോലീസ് വാഹനം ജയ്പൂരിലെ ഭാബ്രു മേഖലയില്‍ അപകടത്തില്‍പ്പെട്ട് നാല് പോലീസുകാരുള്‍പ്പെടെ അഞ്ച് പേരുടെ മരണത്തെക്കുറിച്ച് അറിയുന്നത് ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം, ദൈവം അവര്‍ക്ക് ശക്തി നല്കട്ടെ. ഒപ്പം പരേതന്റെ ആത്മാവിന് ശാന്തി നേരുന്നു'-ഗേലോട്ട് ട്വീറ്റ് ചെയ്തു.
दिल्ली से गुजरात अभियुक्त लेकर जा रही गुजरात पुलिस का वाहन जयपुर के भाबरू क्षेत्र में दुर्घटनाग्रस्त होने से 4 पुलिसकर्मियों सहित 5 लोगों की मृत्यु की जानकारी दुखद है। शोकाकुल परिजनों के प्रति मेरी गहरी संवेदनाएं, ईश्वर उन्हें सम्बल दें एवं दिवंगतों की आत्मा को शांति प्रदान करें।
— Ashok Gehlot (@ashokgehlot51) February 15, 2022
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT