Sub Lead

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കേസ്: യുവതി നടത്തിയത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്ന്

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കേസ്: യുവതി നടത്തിയത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്ന്
X

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ യുവതി നടത്തിയത് അശാസ്ത്രീയ ഗര്‍ഭഛിദ്രമെന്ന്. യുവതി പോലിസിന് നല്‍കിയ രേഖകളിലാണ് ഇക്കാര്യമുള്ളത്. യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നിവയാണ് യുവതിക്ക് രാഹുലിന്റെ സുഹൃത്ത് എത്തിച്ചതെന്ന് പറയപ്പെടുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പോലിസിന് കൈമാറി. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി.

ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രെ. അതിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലെ ഐസിയുവിലായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും മൊഴി എടുക്കാന്‍ നില്‍ക്കുകയാണ് പോലിസ്.

അതേസമയം, രാഹുലും യുവതിയും സംസാരിക്കുന്നു എന്നു കരുതപ്പെടുന്ന ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകം പരിശോധിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. രാഹുലിനെ ചോദ്യം ചെയ്തതിന് ശേഷം രാഹുലിന്റെയും ശബ്ദം പരിശോധിക്കാന്‍ പോലിസ് ശ്രമിക്കും.

Next Story

RELATED STORIES

Share it