Latest News

ഡല്‍ഹി കലാപ ഗൂഡാലോചനാകേസ്; ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ഡല്‍ഹി കലാപ ഗൂഡാലോചനാകേസ്; ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഡാലോചനാകേസ് ആരോപിച്ച് തടവില്‍ കഴിയുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവായ ഷര്‍ജീല്‍ ഇമാമിന്റെ തടങ്കല്‍ ദിനങ്ങള്‍ ആറു വര്‍ഷം പിന്നിട്ട വേളയില്‍ സമ്മേളനം സംഘടിപ്പിച്ച് മാധ്യമപ്രവര്‍കരും എഴുത്തുകാരും.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആസാദ് അഷ്റഫ് ചര്‍ച്ച നയിച്ചു. ഹര്‍ഷ് മന്ദര്‍, പ്രൊഫസര്‍ അപൂര്‍വാനന്ദ്, രാജ്യസഭാ എംപി മനോജ് ഝാ, പത്രപ്രവര്‍ത്തക സബ നഖ്വി, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ആമിര്‍ ഖാന്‍, പത്രപ്രവര്‍ത്തകന്‍ ആദിത്യ മേനോന്‍, അഭിഭാഷകന്‍ നിസാം പാഷ, ആക്ടിവിസ്റ്റ് അഹമ്മദ് ഇബ്രാഹിം, അക്കാദമിക് നന്ദിത നരേന്‍, ജെഎന്‍യുഎസ്യു ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ മുസമ്മില്‍ ഇമാം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

2020 ലെ ഡല്‍ഹി കലാപത്തെ സംഘടിത അക്രമം എന്നാണ് ഹര്‍ഷ് മന്ദര്‍ വിശേഷിപ്പിച്ചത്. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ അധികാരികള്‍ അക്രമത്തെ ഉപയോഗിച്ചുവെന്ന് അദ്ദേഹം വാദിച്ചു. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, മറ്റ് രാഷ്ട്രീയ തടവുകാര്‍ എന്നിവരെ ഉടന്‍ മോചിപ്പിക്കണമെന്ന കൂട്ടായ ആഹ്വാനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.

Next Story

RELATED STORIES

Share it