Latest News

അമ്പിളി വധക്കേസ്: പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ

അമ്പിളി വധക്കേസ്: പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ
X

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജഡ്ജി എസ് ഭാരതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. രാജേഷിന് രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.

2024 മേയ് 18നാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്.

പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്തുവച്ചാണ് അരുംകൊല നടന്നത്. ജല ഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്പിളിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അമ്പിളിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it