Sub Lead

രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹ് ലയുടെ വീട് സന്ദര്‍ശിക്കും

രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹ് ലയുടെ വീട് സന്ദര്‍ശിക്കും
X

കല്‍പറ്റ: എ ഐസിസി മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുല്‍ഗാന്ധിക്ക് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. അതിനിടെ, സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ നിന്നു പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ബത്തേരിയിലെ സര്‍വജന സ്‌കൂളിലും രാഹില്‍ സന്ദര്‍ശിക്കുമെന്നാണ് റിപോര്‍ട്ട്. വ്യാഴാഴ്ച രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സ് ഉദ്ഘാടനവും നിര്‍വഹിച്ച് രാഹുല്‍ ഉച്ചയ്ക്ക് നിലമ്പൂരില്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന് പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. മറ്റന്നാള്‍ രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും.




Next Story

RELATED STORIES

Share it