പ്രധാനമന്ത്രി തന്നെ കളവ് നടത്തുമ്പോള്‍ നേതാക്കന്മാരെ കാവല്‍ക്കാരാക്കിയിട്ട് എന്ത് കാര്യമെന്ന് രാഹുല്‍
ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.

ഇറ്റാനഗര്‍: മേന്‍ ഭീ ചൗക്കീദാര്‍(ഞാനും കാവല്‍ക്കാരന്‍) എന്ന ബിജെപിയുടെ പുതിയ കാംപയ്‌നെ കണക്കിന് കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ത്തിട്ട് കാര്യമെന്താണ് എന്നാണ് രാഹുലിന്റെ ചോദ്യം. ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.
കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്റെ ചുവട് പിടിച്ചാണ് ബിജെപി ചൗക്കിദാര്‍ കാംപയ്ന്‍ തുടങ്ങിയത്. നേതാക്കളെല്ലാം ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍(കാവല്‍ക്കാരന്‍) എന്ന് ചേര്‍ത്തതോടെ കാംപയ്ന്‍ തരംഗമായി. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.
'താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് നിങ്ങളുടെ (ബിജെപി) നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത്? '.അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ചോദിച്ചു. റഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടിയാണ് കാവല്‍ക്കാരന്‍ തന്നെ കള്ളനായാല്‍ രാജ്യം എങ്ങിനെ പുരോഗമിക്കുമെന്ന ചോദ്യം രാഹുല്‍ ഉയര്‍ത്തിയത്.
രാഹുലിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ജാമ്യത്തിലുള്ളവരും എന്തെങ്കിലും കാര്യമായി ഒളിക്കാനുളളവരുമാണ് ചൗക്കിദാര്‍ കാംപയ്‌നെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
RELATED STORIES
സിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT