Sub Lead

റഫാല്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍; വില സംബന്ധിച്ച സൂചനയില്ല

യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്തു പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്ന വിമാന വിലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടാവില്ല.രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണിത്.

റഫാല്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍;  വില സംബന്ധിച്ച സൂചനയില്ല
X

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചു കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ (സിഎജി) തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നു പാര്‍ലമെന്റിന്റെ ഇരു സഭകളിലും വയ്ക്കും. റിപോര്‍ട്ടില്‍ സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് എന്നാണ് സൂചന. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്തു പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്ന വിമാന വിലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടാവില്ല.രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിലവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണിത്. വില അടിസ്ഥാനമാക്കിയുള്ള ഓഡിറ്റ് വിവരങ്ങള്‍ ഒഴിവാക്കിയിട്ടുള്ളതിനാല്‍ സിഎജി റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് ഭീഷണി സൃഷ്ടിക്കില്ല.

2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡര്‍ പ്രക്രിയയെയും 2015ല്‍ മോഡി സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടും ടെന്‍ഡറിലേക്ക് എത്തിച്ചേര്‍ന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്യുന്നത്. ദസോള്‍ട്ടുമായുള്ള കരാറില്‍നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇടംപിടിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകില്ല.

സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. 16ാം ലോക്‌സഭയുടെ അന്തിമ സമ്മേളനം തീരാനിരിക്കെ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും.

18 വിമാനങ്ങള്‍ നേരിട്ടു വാങ്ങാനും 108 വിമാനങ്ങള്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ബെംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ (എച്ച്എഎല്‍) നിര്‍മിക്കാനുമുള്ള കരാറിലേര്‍പ്പെടാനാണു യുപിഎ ശ്രമിച്ചത്. 90% കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാര്‍ ഒപ്പുവച്ചില്ല. ആജീവനാന്ത പരിപാലനച്ചെലവിനെക്കുറിച്ചുള്ള തര്‍ക്കമായിരുന്നു മുഖ്യ കാരണം.

യുപിഎ ചര്‍ച്ച ചെയ്ത കരാര്‍ വ്യവസ്ഥകള്‍ അപ്രായോഗികമായിരുന്നെന്ന വിശദീകരണമാണു പ്രതിരോധ മന്ത്രാലയം സിഎജിക്കു നല്‍കിയത്. റഫേല്‍കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്‌റിഷിയാണ് നിലവിലെ സിഎജി.

Next Story

RELATED STORIES

Share it